pozhi

പെരുമാതുറ: അപകടപ്പൊഴിയായ മുതലപ്പൊഴി മത്സ്യബന്ധന തുറമുഖത്തിനായി പ്രഖ്യാപിച്ച മാസ്റ്റർ പ്ലാൻ പദ്ധതി സമയബന്ധിതമായി നടപ്പാക്കണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം ചാന്നാങ്കര എം.പി കുഞ്ഞ് ആവശ്യപ്പെട്ടു. മുസ്ലിം ലീഗ് പെരുമാതുറ മേഖല കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മുസ്ലിം ലീഗ് പെരുമാതുറ മേഖലാ പ്രസിഡന്റ് ഷാഫി പെരുമാതുറ അദ്ധ്യക്ഷത വഹിച്ചു. ചിറയിൻകീഴ് മണ്ഡലം ജനറൽ സെക്രട്ടറി ജസീം ചിറയിൻകീഴ് മുഖ്യപ്രഭാഷണം നടത്തി. മേഖലാ ജനറൽ സെക്രട്ടറി ഫസിൽ ഹഖ് സ്വാഗതം പറഞ്ഞു. യൂത്ത് ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി നവാസ് മാടൻവിള, സുനിൽ മുസ്‌ലിയാർ, സജീബ് പുതുക്കുറിച്ചി, നസീർ ചാന്നാങ്കര, അഷ്റഫ് മാടൻവിള, ഖലിമുള്ള, സവാദ്, ജസീം ചേരമാൻതുരുത്ത്, ഷാഫി യഹിയ, ഹസൈനാർ മുസ്ലിയാർ, ഷാജി എസ്.എം. സീതി, ജാഫർഖാൻ, അൻസാരി മാടൻവിള എന്നിവർ സംസാരിച്ചു. മേഖലാ ട്രഷറർ അൻസർ പെരുമാതുറ നന്ദി പറഞ്ഞു.