തിരുവനന്തപുരം: ചാല ഗവ.ഐ.ടി.ഐയിൽ അഡിറ്റീവ് മാനുഫാച്ചറിംഗ് ടെക്നിഷ്യൻ, മൾട്ടിമീഡിയ അനിമേഷൻ ആൻഡ് സ്പെഷ്യൽ ഇഫക്ട്സ് ട്രേഡുകളിലായി ജൂനിയർ ഇൻസ്ട്രക്ടറുടെ നാല് ഒഴിവുകളിലേക്ക് ഓപ്പൺ,ഈഴവ/ബെല്ല/തിയ്യ വിഭാഗങ്ങളിൽ നിന്നും പി.എസ്.സി റൊട്ടേഷൻ ചാർട്ട് അനുസരിച്ച് താത്കാലിക നിയമനം നടത്തും. എസ്.എസ്.എൽ.സി, ബന്ധപ്പെട്ട ട്രേഡിൽ എൻ.ടി.സി/ എൻ.എ.സിയിൽ മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിൽ എൻജിനിയറിംഗ് ഡിപ്ലോമ/ ഡിഗ്രിയാണ് യോഗ്യത.16ന് രാവിലെ 11ന് അസൽ സർട്ടിഫിക്കറ്റുകളുമായി ചാക്ക ഗവ.ഐ.ടി.ഐ പ്രിൻസിപ്പൽ ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണം.