തിരുവനന്തപുരം: സർവകലാശാലളെ തകർക്കാനുള്ള ഗൂഢാലോചനയ്ക്കെതിരെയുള്ള പോരാട്ടങ്ങളിൽ സർവകലാശാലാ പ്രൊഫസർമാർ ശക്തമായ പങ്കാളിത്തമുറപ്പാക്കുമെന്ന് ഫെഡറേഷൻ ഒഫ് യൂണിവേഴ്സിറ്റി ടീച്ചേഴ്സ് അസോസിയേഷൻസ് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ.എസ്.നസീബ് പറഞ്ഞു.സാങ്കേതിക സർവകലാശാലയ്ക്ക് മുന്നിൽ തുടരുന്ന അനിശ്ചിതകാല സമരത്തിന്റെ പത്താം ദിന പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ജനാധിപത്യവിരുദ്ധമായ ഇടപെടലുകൾ നടത്തുന്ന ചാൻസലറുടെ നീക്കങ്ങൾക്കെതിരെ ശക്തമായ പ്രക്ഷോഭം തുടരുമെന്ന് എഫ്.യു.ടി.എ പ്രസിഡന്റ് പ്രൊഫ.ചക്രപാണി പറഞ്ഞു.
ഡോ.പ്രമോദ് കിരൺ,പ്രൊഫ.ബിജു.വി,ഡോ.എ.ആർ.രാജൻ,ഡോ.പ്രേമ.എ,അമർനാഥ്,അജിന്ത് അജയ്,പ്രസാദ് രാജേന്ദ്രൻ എന്നിവർ പങ്കെടുത്തു.