തിരുവനന്തപുരം: എസ്.പി ഹെൽത്ത് കെയർ ഗ്രൂപ്പിന്റെ സ്ഥാപക ദിനത്തോടനുബന്ധിച്ച് തിങ്കൾ മുതൽ വെള്ളിവരെ ഈഞ്ചക്കൽ എസ്.പി മെഡിഫോർട്ടിൽ സൗജന്യ കാർഡിയോളജി ക്യാമ്പ് നടത്തുന്നു. കാർഡിയോളജി സീനിയർ കൺസൾട്ടന്റുമാരായ ഡോ.ഷിഫാസ് ബാബു, ഡോ. കെ. വേണുഗോപാൽ ഡോ.പ്രവീൺ ജി.എൽ എന്നിവരുടെ സേവനം ലഭ്യമായിരിക്കും. ക്യാമ്പിൽ പങ്കെടുക്കുന്നവർക്കും വിവിധ ആശുപത്രികളിൽ നിന്ന് നിർദ്ദേശിക്കുന്നവർക്കും മറ്റു അർഹരായവർക്കും അമ്പത് ശതമാനം ഇളവ് ലഭിക്കും.
ക്യാമ്പിന്റെ ഭാഗമായി കൊറോണറി ആൻജിയോഗ്രാമിന്റെ നിരക്ക് 9990 രൂപയാക്കി. ഹൃദയ സംബന്ധമായ ടെസ്റ്റുകൾ ഉൾപ്പെടെയുള്ള ഹെൽത്ത് ചെക്കപ്പ് പാക്കേജുകൾ 999 രൂപ മുതൽ ലഭ്യമായിരിക്കും.
വിവരങ്ങൾക്ക്: 0471 3100100.