f

തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടനച്ചടങ്ങിനിടെ മുഖ്യമന്ത്രി പിണറായി വിജയനെ കൂവി യുവ അഭിഭാഷകൻ. വഞ്ചിയൂർ കോടതിയിലെ അഭിഭാഷകനായ റോമിയോ എസ്. രാജിനെ കന്റോൺമെന്റ് പൊലീസ് കസ്റ്റഡിയിലെടുത്ത് മ്യൂസിയം പൊലീസിന് കൈമാറി. നിശാഗന്ധിയിൽ ഔദ്യോഗിക ഉദ്ഘാടനം കഴിഞ്ഞ് മടങ്ങവേയാണ് മുഖ്യമന്ത്രിക്ക് നേരെ കൂവലുണ്ടായത്. ഇയാൾക്ക് ഡെലിഗേറ്റ് പാസുണ്ടായിരുന്നില്ല. ഉണ്ടായിരുന്ന പാസ് 2022ലേതാണ്. ആവേശത്തിൽ കൂവിപ്പോയെന്നാണ് പൊലീസിനോട് പറഞ്ഞത്. കേസെടുക്കുന്നതിൽ തീരുമാനമായില്ല.