തിരുവനന്തപുരം : വിദ്യാഭ്യാസമേഖലയിലെ ഗവേഷണാത്മക പ്രവർത്തനങ്ങൾക്ക് വേൾഡ് സ്കിൽ കൗൺസിൽ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര പ്രസ്ഥാനങ്ങളുടെ അവാർഡ് ജേതാവും ആർഷ ഇന്റർ നാഷണൽ മോഡൽ സ്കൂൾ ഡയറക്ടറുമായ ഡോ.എം.ആർ.യശോധരനെ നെടുമങ്ങാട് പൗരാവലി ആദരിക്കും.ഡി.കെ.മുരളി എം.എൽ. എയുടെ അദ്ധ്യക്ഷതയിൽ നെടുമങ്ങാട് ഗ്രീൻ ലാൻഡ് ഓഡിറ്റോറിയത്തിൽ 14 ന് രാവിലെ 10 ന് നടക്കുന്ന ആദരിക്കൽ പരിപാടി മന്ത്രി ജി. ആർ.അനിൽ ഉദ്ഘാടനം ചെയ്യും.സ്വാമി ശുഭാoഗാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തും.