തിരുവനന്തപുരം: അനധികൃതമായി സ്ഥാപിച്ച ഫ്ലക്സ് ബോർഡുകളും ബാനറുകളും കൊടിതോരണങ്ങളും 18ന് മുമ്പ് നീക്കണമെന്ന് തദ്ദേശവകുപ്പ് നിർദ്ദേശം നൽകി. ഇല്ലെങ്കിൽ ബന്ധപ്പെട്ട തദ്ദേശ സ്ഥാപന സെക്രട്ടറിമാരിൽ നിന്ന് ഓരോ ബോർഡുകൾക്കും 5000 രൂപ വീതം പിഴ ഈടാക്കും. ഹൈക്കോടതി നിർദ്ദേശത്തെ തുടർന്നാണ് നിലപാട് കടുപ്പിച്ചത്.