
തിരുവനന്തപുരം: തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി എസ്. അജിത ബീഗം തന്റെ സിവിൽ സർവീസ് വിജയത്തെക്കുറിച്ചുള്ള അനുഭവങ്ങൾ വിദ്യാർത്ഥികളുമായി പങ്കുവച്ചു. നാഷണൽ കോളേജിലെ 'ഇൻസൈറ്റ് ഒ. നാഷണൽ" എന്ന വിദ്യാർത്ഥി സൗഹൃദ പദ്ധതിയുടെ ഭാഗമായി ആരംഭിച്ച സി.എസ്.എസ്.സി.ഒ നാഷണൽ പ്രോഗ്രാം പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അജിതാ ബീഗം. പ്രിൻസിപ്പൽ ഡോ.എസ്.എ.ഷാജഹാൻ അദ്ധ്യക്ഷനായി. വൈസ് പ്രിൻസിപ്പൽ ജസ്റ്റിൻ ഡാനിയേൽ,പ്രോഗ്രാം കോഓർഡിനേറ്റർ ആഷിക് ഷാജി,സ്റ്റാഫ് അഡ്വൈസർ ഉബൈദ്.എ എന്നിവർ പങ്കെടുത്തു.