പോത്തൻകോട്: പോത്തൻകോട് മാർക്കറ്റിൽ കാർഷിക ഉത്പനങ്ങളുമായി വന്ന കർഷകനെ ഇടിച്ചിട്ട ശേഷം ലോറി നിറുത്താതെ പോയതായി പരാതി. ഇന്നലെ രാവിലെയായിരുന്നു സംഭവം. മാർക്കറ്റിൽ വിൽക്കാൻ കാച്ചിലുമായി വന്ന പോത്തൻകാേട് ഫാർമേഴ്സ് ബാങ്കിന് സമീപം താന്നിവിള വീട്ടിൽ വിജയകുമാറി(62) നെ പച്ചക്കറി കയറ്റി വന്ന ലോറി ഇടിക്കുകയായിരുന്നു. അപകടത്തിൽ തലയ്ക്കും മുഖത്തും പരിക്കേറ്റു. ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടനില തരണം ചെയ്തതായി ഹോസ്പിറ്റൽ അധികൃതർ പറഞ്ഞു.