തിരുവനന്തപുരം: ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങി മുങ്ങിമരിച്ച പ്രകാശിന്റെ ശവസംസ്കാരവും നടന്നു. സൗദിയിലുള്ള പ്രകാശിന്റെ അമ്മ ശകുന്തള ഇന്നലെ 10.30ഓടെ തിരുവനന്തപുരത്ത് എത്തിയതിനെ തുടർന്നായിരുന്നു ചടങ്ങുകൾ.എയർപോർട്ടിൽ നിന്ന് നേരെ മെഡിക്കൽ കോളേജ് മോർച്ചറിയിലെത്തിയ ശകുന്തള മകന്റെ മൃതദേഹം ഏറ്റുവാങ്ങി വീട്ടിലെത്തുകയായിരുന്നു. വീട്ടിലെ ചടങ്ങുകൾക്ക് ശേഷം ഉച്ചയ്ക്ക് 1.30ഓടെ തൈക്കാട് ശാന്തികവാടത്തിൽ സംസ്കരിച്ചു.ഇക്കഴിഞ്ഞ ബുധനാഴ്ച ഉച്ചയ്ക്ക് 1ഓടെയായിരുന്നു പ്രകാശും സുഹൃത്ത് ജയനും ഉള്ളൂരിലെ ക്ഷേത്രക്കുളത്തിൽ മുങ്ങിമരിച്ചത്.