ബാലരാമപുരം: ബാലരാമപുരം ഗ്രാമപഞ്ചായത്ത് സ്ത്രീകളുടെ കലാസാംസ്കാരിക സംഗമം വനിത ജംഗ്ഷൻ ജനുവരി ഒന്നിന് വൈകിട്ട് 3 മുതൽ രാത്രി 12 വരെ ബാലരാമപുരം ജംഗ്ഷനിൽ നടക്കും.ജില്ലാ പൊലീസ് മേധാവി കിരൺ നാരായണൻ ഐ.പി.എസ് ഉദ്ഘാടനം ചെയ്യും.വൈസ് പ്രസിഡന്റ് ഷാമിലാബീവി അദ്ധ്യക്ഷത വഹിക്കും.വനിതാ സാഹിതി സംസ്ഥാന പ്രസിഡന്റ് ബിന്ദു.വി.എസ് മുഖ്യാതിഥിയായിരിക്കും. നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.എസ്.കെ പ്രീജ,​സിനിമ –രീതിയിൽ താരം ഗോപിക കുക്കു,​ പ്രോഗ്രാം ഓഫീസർ കവിതാറാണി രഞ്ജിത്ത് എന്നിവർ വിശിഷ്ടാതിഥികളായെത്തും.ബ്ലോക്ക് മെമ്പർമാരായ ആർ.എസ്.വസന്തകുമാരി,​എംബി അഖില,​വനിതാ വാർഡ് മെമ്പർമാർ,​സി.ഡി.എസ് കുടുംബശ്രീ അംഗങ്ങൾ തുടങ്ങിയവർ എന്നിവർ സംസാരിക്കും.ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വത്സലകുമാരി സ്വാഗതവും സി.ഡി.എസ് സൂപ്പർവൈസർ സരിത.എസ് നന്ദിയും പറയും.