
തിരുവനന്തപുരം: വയലാർ സാംസ്ക്കാരിക വേദിയും പത്തനാപുരം ഗാന്ധിഭവനും ചേർന്ന് ഏർപ്പെടുത്തിയ മികച്ച മാദ്ധ്യമ പ്രവർത്തകനുള്ള പുരസ്കാരം 'കേരളകൗമുദി' തിരുവനന്തപുരം ബ്യൂറോയിലെ റിപ്പോർട്ടർ പി.കെ.ശ്രീകുമാറിന്. പ്രാവച്ചമ്പലം സ്വദേശിയാണ്. 18ന് വൈകിട്ട് 5.30ന് തിരുവനന്തപുരം ഭാരത് ഭവനിൽ മന്ത്രി സജി ചെറിയാൻ പുരസ്കാരം നൽകുമെന്ന് ഗാന്ധിഭവൻ മാനേജിംഗ് മാനേജിംഗ് ട്രസ്റ്റി ഡോ.പുനലൂർ സോമരാജൻ, വയലാർ രാമവർമ്മ സാംസ്കാരിക വേദി സെക്രട്ടറി മണക്കാട് രാമചന്ദ്രൻ എന്നിവർ അറിയിച്ചു.