
തിരുവനന്തപുരം: വാസ്തുവിദ്യാ പ്രതിഷ്ഠാനത്തിന്റെ 13-ാമത് ദേശീയ സമ്മേളനം ഇന്നും നാളെയും തിരുവനന്തപുരം ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എൻജിനിയേഴ്സ് ഹാളിൽ നടക്കും. മൂന്ന് സെഷനുകളിലായി രാവിലെ 10 മുതൽ വൈകിട്ട് 4 വരെയാണ് സമ്മേളനം. 'ആധുനിക കാലത്തെ വാസ്‌തുവിദ്യ' എന്ന സെമിനാർ കാണിപയ്യൂർ കൃഷ്‌ണൻ നമ്പൂതിരിപ്പാട് ഇന്ന് ഉദ്ഘാടനം ചെയ്യും. എൻജിനിയർ പി. ബാലകൃഷ്‌ണൻ നായർ(ചെയർമാൻ ഇൻസ്റ്റിറ്റ്യൂഷൻ ഒഫ് എൻജിനിയേഴ്‌സ് കേരള)അദ്ധ്യക്ഷനാകും. എൻജിനിയറിംഗ് കോളേജ് റിട്ട. പ്രിൻസിപ്പൽ പ്രൊഫ. ഡോ. ആശാലത തമ്പുരാൻ,ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എൻജിനീയേഴ്സ ഇന്ത്യ ഓണററി സെക്രട്ടറി എൻജിനിയർ കെ.ആർ.സുരേഷ്‌കുമാർ,കേരള ടൂറിസം ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡ് മാനേജിംഗ് ഡയറക്ട്‌ടറും ഡിപ്പാർട്‌മെന്റ് ഒഫ് ടൂറിസം സെക്രട്ടറിയുമായ ഡോ. മനോജ് കുമാർ കിണി എന്നിവർ സംബന്ധിക്കും. പ്രൊഫ.ഡോ.ബാലഗോപാൽ ടി.എസ് പ്രഭു,പ്രൊഫ ഡോ.പി.സി മുരളിമാധവൻ,പ്രൊഫ.ഡോ.എം.എസ്.മാത്യൂസ്, ഡോ.എം.ജി.ശശിഭൂഷൻ,ആർകിടെക്‌ട് എൻ. മഹേഷ്,പത്മശ്രീ ജി. ശങ്കർ,പ്രൊഫ.കെ.നാരായണൻ,ഡോ.കൈലാസ് റാവു എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും.