photo

പാലോട്: നന്ദിയോട് പഞ്ചായത്തിലെ ആദിവാസി മേഖലകളിലേക്കുള്ള ആയിരകണക്കിനാളുകളുടെ ആശ്രയമായ ആലുമ്മൂട് പവ്വത്തൂർ തോട്ടുംപുറം റോഡ് തകർന്ന് തരിപ്പണമായിട്ടും അധികാരികളുടെ ഭാഗത്തു നിന്നും യാതൊരു നടപടിയും ഉണ്ടാകാത്തതിൽ പ്രതിഷേധം ശക്തമാക്കി നാട്ടുകാർ. നന്ദിയോട്, തൊളിക്കോട്, ആനാട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന റോഡു കൂടിയാണിത്. അശാസ്ത്രീയമായ ടാറിംഗിനെ തുടർന്ന് റോഡിലുണ്ടായ വെള്ളകെട്ടുകളാണ് വലിയ കുഴികളായത്. ഇതോടെ ഇതുവഴിയുള്ള ഗതാഗതവും താറുമാറായി. ഇതോടെ റോഡിലെ വെള്ളകെട്ടിൽ വലയെറിഞ്ഞ് നാട്ടുകാർ പ്രതിഷേധിച്ചു.നന്ദിയോട് സതീശൻ, ശശിധരൻ, രവീന്ദ്രൻ, രാധാമണി, ശശികുമാർ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

തോടുംപുറം ഭാഗത്ത് 500 മീറ്ററോളം റോഡിൽ കുഴികൾ മാത്രമാണുള്ളത്. കിടാരക്കുഴി,ഒൻപതേക്കർ കോളനി തുടങ്ങിയ മേഖലകളിലേക്കുള്ള ഏക ആശ്രയമായ റോഡാണിത്. അടിയന്തരമായി റോഡ് നന്നാക്കി ഗതാഗതയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.