
ഉഴമലയ്ക്കൽ: ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂൾ സ്ഥാപകൻ പി.ചക്രപാണിയുടെ 55-ാം ചരമ വാർഷികം എസ്.എൻ.ഡി.പി യോഗം ഉഴമലയ്ക്കൽ ശാഖയുടെയും ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിന്റെയും നേതൃത്വത്തിൽ ഇന്ന് ആചരിക്കും.രാവിലെ 8ന് അയ്യപ്പൻകുഴിയിലുള്ള അന്ത്യവിശ്രമ സ്ഥലത്ത് പുഷ്പാർച്ചന നടക്കും. ജി.സ്റ്റീഫൻ എം.എൽ.എ പങ്കെടുക്കും. 11ന് പി.ചക്രപാണി ഓഡിറ്റോറിയത്തിൽ അനുസ്മരണ യോഗം. ശാഖാ പ്രസിഡന്റ് കെ.വി.സജി അദ്ധ്യക്ഷത വഹിക്കും.
ഉഴമലയ്ക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ.ലളിത,എസ്.എൻ.ഡി.പി യോഗം ആര്യനാട് യൂണിയൻ പ്രസിഡന്റ് വീരണകാവ് സുരേന്ദ്രൻ,സെക്രട്ടറി പരുത്തിപ്പള്ളി സുരേന്ദ്രൻ,സ്കൂൾ മാനേജർ ആർ.സുഗതൻ,ശാഖാ സെക്രട്ടറി എസ്.ഷിജു,പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശേഖരൻ,ബ്ലോക്ക് പഞ്ചായത്തംഗം കണ്ണൻ.എസ്.ലാൽ,വാർഡ് മെമ്പർ ടി.ജയരാജ്,ഹയർ സെക്കൻഡറി പ്രിൻസിപ്പൽ ബി.സുരേന്ദ്രനാഥ്,ഹെഡ്മിസ്ട്രസ് ജി.ലില്ലി,ഡെപ്യൂട്ടി എച്ച്.എം മനുദാസ്,പി.ടി.എ പ്രസിഡന്റ് എം.നകുലൻ,സ്റ്റാഫ് സെക്രട്ടറി എസ്.എസ്.സാബു,ഇംഗ്ലീഷ് മീഡിയം സ്കൂൾ ഹെഡ്മാസ്റ്റർ എ.സതീശൻ,സ്കൂൾ മാനേജിംഗ് കമ്മിറ്റിയംഗങ്ങൾ എന്നിവർ സംസാരിക്കും. ഉച്ചയ്ക്ക് 12ന് ഓഡിറ്റോറിയത്തിൽ കഞ്ഞിവീഴ്ത്ത്,വനിതാസംഘത്തിന്റെ ഗുരുദേവ കീർത്തനാലാപനം,ഗുരുപൂജ എന്നിവ നടക്കും.