photo-

ചെറുതുരുത്തി : രാഷ്ട്രീയ സ്വയംസേവക സംഘം ജില്ലാ കാര്യവാഹകും ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗവുമായ മേൽവീട്ടിൽ രാഘവൻ മാസ്റ്റർ വിടവാങ്ങി. ചെറുതുരുത്തിയിൽ 1962 മുതൽ രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ആളാണ്,ക്ഷേത്രങ്ങൾ, കലാ, സാംസ്‌കാരിക, സാമൂഹിക, സന്നദ്ധ സേവന, പ്രവർത്തനങ്ങൾക്ക് നേതൃപരമായ പങ്കുവഹിച്ചിട്ടുണ്ട്.
ചേലക്കര കുറുമല എൽ.പി സ്‌കൂളിൽ അദ്ധ്യാപകനായി ജോലിയിൽ പ്രവേശിച്ച് തുടർന്ന് 30 വർഷം ചെറുതുരുത്തി പള്ളിക്കൽ യു.പി സ്‌കൂളിൽ അദ്ധ്യാപകനായിരുന്നു. ഹെഡ്മാസ്റ്ററായി വിരമിച്ചു. ഭാര്യ : തങ്കമണി. സഹോദരങ്ങൾ: ഉദയൻ, ലളിത. സംസ്‌കാരച്ചടങ്ങുകൾ ചെറുതുരുത്തി നിളാഞ്ജലി ഓഡിറ്റോറിയത്തിലെ പൊതുദർശനത്തിന് ശേഷം രാവിലെ 11ന് വീട്ടുവളപ്പിൽ