hi

വെഞ്ഞാറമൂട്: ഗണിത മത്സരങ്ങളിൽ ഗൗരി ഉണ്ടോ എങ്കിൽ ഒന്നാം സമ്മാനം ഗൗരിക്കാണ്. കിളിമാനൂർ ആർ.ആർ.വി ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ്ടു സയൻസ് വിദ്യാർത്ഥിയായ ഗൗരി ചെറിയ ക്ലാസിൽ പഠിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ ഗണിതത്തോടായിരുന്നു ഏറെ ഇഷ്ടം. ഇപ്പോൾ മാത്സ് ടാലന്റ് സെർച്ച് എക്സാമിനേഷൻ ഹയർസെക്കൻഡറി വിഭാഗം ജില്ലാതല ഒന്നാംസ്ഥാനം കരസ്ഥമാക്കി സംസ്ഥാനതല മത്സരത്തിന് യോഗ്യത നേടിയിരിക്കുകയാണ് ഗൗരി. എൽ.പി,യു.പി തലങ്ങൾ മുതൽ ഗണിത മത്സരങ്ങളിൽ പങ്കെടുത്ത് നിരവധി സമ്മാനങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്. കല്ലറ സ്കൂളിലെ ഗണിത അദ്ധ്യാപകനും കെ.പി. എസ്.ടി.എ സംസ്ഥാന വൈസ് പ്രസിഡന്റുമായ അനിൽ വെഞ്ഞാറമൂടിന്റെയും പരേതയായ ഹയർ സെക്കൻഡറി അദ്ധ്യാപിക രശ്മിയുടെ മകളാണ് ഗൗരി. ഒന്നാംവർഷ ഹയർസെക്കൻഡറി പരീക്ഷയിൽ ഫുൾ മാർക്ക് കരസ്ഥമാക്കിയിരുന്നു.