വർക്കല:ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ഹോസ്പിറ്റലും ക്യൂൻ ഒഫ് ഏഞ്ചൽസ് പബ്ലിക് സ്കൂളും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് ഇന്ന് രാവിലെ 9 മുതൽ ഒരു 1 മണി വരെ

വെന്നിക്കോട് ക്യൂൻ ഒഫ് ഏഞ്ചൽസ് പബ്ലിക് സ്കൂളിൽ നടക്കും.വെട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ സുനിലാൽ ക്യാമ്പ് ഉദ്ഘാടനം ചെയ്യും.കെ.ജോഷി (ജനറൽ മെഡിസിൻ),ഡോ.അമൃത മധുകുമാർ (ഗൈനക്കോളജി), ഡോ.ഷെറിൻ ഷാജി (ഓർത്തോ) , ഡോ.ഷഹനാസ് അബ്ദുൽ റഹീം എന്നിവർ നേതൃത്വം നൽകും.ജീവിതശൈലി രോഗങ്ങൾ ആഹാരത്തിലൂടെ എങ്ങനെ നിയന്ത്രിക്കാം എന്ന വിഷയത്തിൽ ഡയറ്റീഷ്യൻ അർഷിദ.എൻ.എസ് ബോധവൽക്കരണ ക്ലാസ് നയിക്കും.ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് ബി.പി , ഷുഗർ,ഇ.സി.ജി എന്നീ ടെസ്റ്റുകൾ സൗജന്യമായിരിക്കും.ഫോൺ: 9645527627