ddd

ഹൈ​ദ​രാ​ബാ​ദ്:​ ​ ​ജാ​മ്യ​ ​ഉ​ത്ത​ര​വി​ന്റെ​ ​പ​ക​ർ​പ്പ് ​ല​ഭി​ക്കാ​തെ​ ​വ​ന്ന​തോ​ടെ​ ​അ​ല്ലു​ ​അ​ർ​ജ്ജു​ൻ​ ​ജ​യി​ലി​ൽ​ ​ക​ഴി​ഞ്ഞ​ത് 12​ ​മ​ണി​ക്കൂ​റും​ ​അ​ഞ്ച് ​മി​നി​ട്ടും.
ച​ഞ്ച​ൽ​ഗു​ഡ​ ​ജ​യി​ലി​ൽ​ ​അ​ല്ലു​ ​പ്ര​വേ​ശി​ച്ച​ത് ​വെ​ള്ളി​യാ​ഴ്ച​ ​വൈ​കി​ട്ട് 5.15​ന്.​ ​മോ​ച​നം​ ​ല​ഭി​ച്ച​ത് ​ഇ​ന്ന​ലെ​ ​രാ​വി​ലെ​ 5.20​ന്.​ ​മ​ഞ്ജീ​ര​ ​ബാ​ര​ക്കി​ലെ​ ​സെ​ല്ലി​ലാ​ണ് ​താ​ര​ത്തെ​ ​പാ​ർ​പ്പി​ച്ച​ത്.​ ​മൂ​ന്നു​ ​റി​മാ​ൻ​ഡ് ​ത​ട​വു​കാ​ർ​ ​കൂ​ടി​ ​മ​ഞ്ജീ​ര​ ​ബാ​ര​ക്കി​ലു​ണ്ടാ​യി​രു​ന്നു.​ ​വി​ചാ​ര​ണ​ ​ത​ട​വു​കാ​ര​ൻ​ ​എ​ന്ന​ ​നി​ല​യി​ൽ​ 7697​ ​ന​മ്പ​റി​ലാ​ണ് ​അ​ല്ലു​ ​ക​ഴി​ഞ്ഞ​ത്.​ ​
നി​ര​വ​ധി​ ​കു​റ്റ​വാ​ളി​ക​ൾ​ ​മ​റ്റ് ​സെ​ല്ലു​ക​ളി​ലു​ള്ള​തി​നാ​ൽ​ ​ശ​ക്ത​മാ​യ​ ​പൊ​ലീ​സ് ​നി​രീ​ക്ഷ​ണ​മു​ണ്ടാ​യി​രു​ന്നു.​ ​ജ​യി​ലി​ൽ​ ​പ്ര​വേ​ശി​ച്ച് ​മി​നി​ട്ടു​ക​ൾ​ക്കു​ള്ളി​ൽ​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​അ​ദ്ദേ​ഹ​ത്തി​ന് ​ബെ​ഡ് ​ഷീ​റ്റും​ ​പു​ത​പ്പും​ ​ന​ൽ​കി.​ മോ​ച​നം​ ​വൈ​കി​യ​ത് ​ചോ​ദ്യം​ ​ചെ​യ്ത് ​അ​ല്ലു​ ​തെ​ല​ങ്കാ​ന​ ​ഹൈ​ക്കോ​ട​തി​യെ​ ​സ​മീ​പി​ക്കും.