g

തിരുവനന്തപുരം: സർക്കാരിനെ കബളിപ്പിച്ച് സാമൂഹ്യ സുരക്ഷ പെൻഷൻ കൈപ്പറ്റിയ വ്യക്തികളിൽ നിന്ന് ആ തുക 18% പലിശസഹിതം തിരിച്ചുപിടിക്കാൻ സർക്കാർ നിർദ്ദേശിച്ചെങ്കിലും തുടർ നടപടികൾ ഇഴയുന്നു.

അനർഹരുടെ പെൻഷൻ റദ്ദാക്കാനും തുടർനടപടികൾക്കുമായി പഞ്ചായത്ത് ഡയറക്ടർ, നഗരകാര്യ ഡയറക്ടർ എന്നിവരെയാണ് ചുമതലപ്പെടുത്തിയിരുന്നത്. 1400 ഓളം പേർ വ്യാജരേഖകളുണ്ടാക്കി ക്ഷേമപെൻഷൻ കൈപ്പറ്റിയതായാണ് പുറത്തുവന്ന റിപ്പോർട്ട്. എന്നാൽ, എത്ര അനർഹർ കൈപ്പറ്റിയെന്ന കാര്യത്തിൽ ഇപ്പോഴും സർക്കാർ വ്യക്തത വരുത്തിയിട്ടില്ല.

പെൻഷൻ കൈപ്പറ്രുന്നതായി കണ്ടെത്തിയ ഉദ്യോഗസ്ഥരുടെ കാര്യത്തിൽ വിശദമായ പരിശോധന നടത്താൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറിയിട്ടുണ്ട്. പെൻഷൻ പട്ടികയിൽ ഇവർ എങ്ങനെ ഉൾപ്പെട്ടു, ആരാണ് പിഴവിന് കാരണക്കാർ തുടങ്ങിയ വിവരങ്ങളാണ് പരിശോധിക്കുന്നത്. ഓരോ കേസും പ്രത്യേകമായി പരിശോധിക്കേണ്ടതുണ്ട്. ഇതിന്റെ റിപ്പോർട്ട് ലഭിച്ചശേഷമേ പണം തിരിച്ചുപിടിക്കൽ നടപടികളിലേക്ക് കടക്കാനാവൂ.

''എങ്ങനെയാണ് പിഴവ് കടന്നുകൂടിയതെന്ന് പരിശോധിക്കാൻ അതത് വകുപ്പുകളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. റിപ്പോർട്ട് കിട്ടുന്ന മുറയ്ക്ക് തുടർനടപടി സ്വീകരിക്കും.

കെ.എൻ.ബാലഗോപാൽ

ധനകാര്യമന്ത്രി