തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗം ഉള്ളൂർ ശാഖയിൽ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠ നടത്തി.
പ്രതിഷ്ഠാകർമ്മത്തിന് യൂണിയൻ വൈസ് പ്രസിഡന്റ് ചേന്തി അനിൽ,വിജയൻ കൈലാസ് (ശാഖാ സെക്രട്ടറി) എന്നിവർ നേതൃത്വം നൽകി.ഇളംകാവ് ഒാഡിറ്റോറിയത്തിൽ നടന്ന പൊതുസമ്മേളനം യൂണിയൻ സെക്രട്ടറി ആലുവിള അജിത്ത് ഉദ്ഘാടനം ചെയ്തു.ലോഹിതൻ അദ്ധ്യക്ഷത വഹിച്ചു.മുൻ നഗരസഭാ കൗൺസിലർ എസ്.അനിൽകുമാർ,ആർ.ഷാജി,ഗുരുകുലം വിജയൻ,വനിതാ സംഘം യൂണിയൻ ചെയർപേഴ്സൺ എസ്.പ്രസന്നകുമാരി,കൺവീനർ ജി. ഉഷാകുമാരി എന്നിവർ സംസാരിച്ചു.
ചടങ്ങിൽ വച്ച് പഞ്ചലോഹ വിഗ്രഹം നേർച്ചയായി സമർപ്പിച്ച എസ്.എൻ. കോളേജ് മുൻ പ്രിൻസിപ്പൽ ഡോ. പീതാംബരനെയും ഭാര്യ ഡോ. ഒാമനാപീതാംബരനെയും ആദരിച്ചു.