
തിരുവനന്തപുരം: അദാനിയും കൂട്ടാളികളും നടത്തിയ സാമ്പത്തിക ഓഹരി ക്രമക്കേട് അന്വേഷിക്കാനും മണിപ്പൂരിലെ സംഘർഷം അവസാനിപ്പിക്കാനും ശ്രമിക്കാത്ത കേന്ദ്ര സർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ച് ഡിസംബർ 18ന് കെ.പി.സി.സിയുടെ നേതൃത്വത്തിൽ രാജ്ഭവൻ മാർച്ച് നടത്തും. സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി എം.ലിജുവാണ് ഇക്കാര്യം അറിയിച്ചത്.