
തിരുവനന്തപുരം: ഒഡിഷയിലെ ഭരതമുനി ഫൗണ്ടേഷൻ കലാരംഗത്തെ സമഗ്രസംഭാവനയ്ക്കായി ഏർപ്പെടുത്തിയ ഭരതമുനി ദേശീയ പുരസ്കാരത്തിന് സൂര്യാ കൃഷ്ണമൂർത്തി അർഹനായി. 50,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. 17ന് ഡിസംബറിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും. 13 വർഷമായി നൽകിവരുന്ന പുരസ്കാരം ഇതിനുമുൻപ് പണ്ഡിറ്റ് ജസ്‌രാജ്, അടൂർ ഗോപാലകൃഷ്ണൻ, ബിർജു മഹരാജ്, നടി ഹേമാമാലിനി, രത്തൻ തിയ്യം, ഹരിപ്രസാദ് ചൗരസ്യ എന്നിവർക്കാണ് ലഭിച്ചിട്ടുള്ളത്.