1

കുളത്തൂർ : ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് ചെമ്പഴന്തി ശ്രീനാരായണ അന്തർദ്ദേശീയ പഠന കേന്ദ്രത്തിന്റെയും വിശ്വസംസ്കാര വേദിയുടെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച തീർത്ഥാടന ലക്ഷ്യങ്ങളുടെ വിളംബര യാത്രയായ മാനവമൈത്രി സന്ദേശ യാത്ര കോലത്തുകര ക്ഷേത്രത്തിൽ മുൻ എം.പി ഡോ. എ.സമ്പത്ത് ഉദ്ഘാടനം ചെയ്തു. ജില്ലയിലെ വിവിധ സ്ഥലങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി ഇന്ന് സന്ദേശയാത്ര ശിവഗിരിയിൽ സമാപിക്കും.

കോലത്തുകര ക്ഷേത്ര സമാജം പ്രസിഡന്റ് ജി.ശിവദാസൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വിശ്വസംസ്കാര വേദി മാനേജർ ചേങ്കോട്ടുകോണം സുരേന്ദ്രൻ സ്വാഗതം പറഞ്ഞു. മാനവമൈത്രി സന്ദേശ യാത്ര ക്യാപ്റ്റൻ ഡോ.ഷാജി പ്രഭാകരൻ, അന്തർദ്ദേശിയ പഠനകേന്ദ്രം ഡയറക്ടർ പ്രൊഫ. എസ്. ശിശുപാലൻ,വൈസ് ക്യാപ്റ്റൻ കടകംപള്ളി സനൽകുമാർ, സ്വാമി അസംഗാനന്ദ ,കെ.എസ്. ശിവരാജൻ, ആലുവിള അജിത്ത്, കോലത്തുകര ക്ഷേത്ര സമാജം സെക്രട്ടറി എസ്. സതീഷ് ബാബു, വിശ്വസംസ്കാര വേദി ജനറൽ കൺവീനർ എസ്. ഭുവനചന്ദ്രൻ, ഗീത, ആലും മൂട്ടിൽ രാധാകൃഷ്ണൻ, കെ. രാമൻകുട്ടി, ഷാൺരാജ്, അനിഅയ്യപ്പദാസ്, ബൈജു തോന്നയ്ക്കൽ, ബാലു മഹേഷ്, ഉപേന്ദ്രൻ മലയിൻകീഴ്, അഡ്വ. വേണു, സിംല രാജീവ്, പി. വിശ്വനാഥൻ ( ഗുജറാത്ത്), വി.ജയപ്രകാശ്, കോലത്തുകര മോഹനൻ, ഡോ. സുനിൽ ബാബു തുടങ്ങിയവർ പങ്കെടുത്തു.