1

കഴക്കൂട്ടം:ബംഗളുരുവിൽ നിന്നും വില്പനയ്ക്കായി കാറിൽ കൊണ്ടുവന്ന 50 ഗ്രാം എം.ഡി.എം.എയുമായി മൂന്നുപേർ മുരുക്കുംപുഴയിൽ മംഗലപുരം പൊലീസിന്റെ പിടിയിൽ. ചിറയിൻകീഴ് പുളന്തുരുത്തി സ്വദേശി പടക്ക് സുധി (36), പെരുങ്ങുഴി സ്വദേശി ഷിബു (26), പൂഴനാട് സ്വദേശി ഗിരീഷ് (27) എന്നിവരാണ് പിടിയിലായത്.

രഹസ്യവിവരത്തെ തുടർന്ന് റൂറൽ ഡാൻസാഫ് ടീമും മംഗലപുരം പൊലീസും നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് ഇവർ പിടിയിലായത്. മുരുക്കുംപുഴ വരിക്കു മുക്കിന് സമീപം കാർ തടഞ്ഞപ്പോൾ പൊലീസിനെ വെട്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ചു.തുടർന്ന് സാഹസികമായാണ് ഇവരെ പൊലീസ് പിടികൂടിയത്.

ഒന്നാം പ്രതിയായ സുധി നിരവധി ലഹരിക്കേസുകളിൽ പ്രതിയാണ്. കാറും കസ്റ്റഡിയിലെടുത്തു. പ്രതികളെ അറസ്റ്റ് രേഖപ്പെടുത്തി ഇന്ന് ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കും.