hindi

തിരുവനന്തപുരം: പൊതുവിദ്യാലയങ്ങളിൽ ഹിന്ദി പഠനം ഒന്നാം ക്ലാസ് മുതൽ ആരംഭിക്കുകയും സ്കൂളുകളിലും കോളേജുകളിലും ഹിന്ദി പഠനത്തിന് കൂടുതൽ അവസരങ്ങൾ സൃഷ്ടിച്ച് കൂടുതൽ സീറ്റുകൾ അനുവദിക്കണമെന്നുമാവശ്യപ്പെട്ട് ഹിന്ദി അദ്ധ്യാപക് മഞ്ച് സംസ്ഥാന ജനറൽ സെക്രട്ടറി ശിഹാബ് വേദവ്യാസ. ഹിന്ദി അദ്ധ്യാപക് മഞ്ച് 10-ാംമത് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് എൻ.സി.ലേഖ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് അജികുമാർ മുഖ്യപ്രഭാഷണം നടത്തി. ഗവ.വിമൻസ് കോളേജ് ഹിന്ദി വിഭാഗം അദ്ധ്യക്ഷ ഡോ.ഷംലി വിശിഷ്ടാതിഥിയായിരുന്നു. സൗത്ത് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ രാജേഷ് ബാബു,​സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കുമാരി ബിന്ദുഷ,സംസ്ഥാന കമ്മിറ്റി അംഗം സുനിൽ എ.എം,ഹം സദാ ബഹാർ സംസ്ഥാന ജോയിന്റ് സെക്രട്ടറി ജോസ്,ജില്ലാ സെക്രട്ടറി വിപിൻ,ട്രഷറർ പ്രിയ തുടങ്ങിയവർ പങ്കെടുത്തു.