dd
പ്രേംനസീർ സുഹൃത് സമിതി തൈക്കാട് ഭാരത് ഭവനിൽ സംഘടിപ്പിച്ച ആറാമത് പ്രേംനസീർ സംസ്ഥാന ടെലിവിഷൻ പുരസ്‌കാര ചടങ്ങിൽ മികച്ച സീരിയലായി തിരഞ്ഞെടുത്ത കൗമുദി ടിവിയിലെ വസുധക്ക് വേണ്ടി നിർമ്മാതാവ് കിഷോർ കരമന ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാരിൽ നിന്ന് പുരസ്‍കാരം ഏറ്റുവാങ്ങുന്നു. ചലച്ചിത്ര നടൻ എം.ആർ.ഗോപകുമാർ, പി.എൻ.എസ്.എസ് പ്രസിഡന്റ് പനച്ചമൂട് ഷാജഹാൻ, സെക്രട്ടറി തെക്കൻസ്റ്റാർ ബാദുഷ, അവാർഡ് കമ്മിറ്റി ജൂറി ചെയർമാൻ ബാലുകിരിയത്ത്, സംസ്ഥാന സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ മധുപാൽ, ഭാരത് ഭവൻ മെമ്പർ സെക്രട്ടറി പ്രമോദ് പയ്യന്നൂർ, ചലച്ചിത്ര താരം വഞ്ചിയൂർ പ്രവീൺകുമാർ തുടങ്ങിയവർ സമീപം

തിരുവനന്തപുരം: പ്രേംനസീർ സുഹൃത് സമിതിയുടെ ദൃശ്യമാദ്ധ്യമ പുരസ്കാരങ്ങൾ ഭാരത് ഭവനിൽ നടന്ന ചടങ്ങിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നൽകി. മികച്ച സീരിയലായി തിരഞ്ഞെടുത്ത കൗമുദി ടിവിയിലെ വസുധയുടെ നിർമ്മാതാവ് കിഷോർ കരമനയും സംവിധായകൻ ടി.എസ്.സുരേഷ് ബാബുവും പുരസ്‌കാരവും ഏറ്റുവാങ്ങി. ഫ്ളവേഴ്സ് ടിവിയുടെ സുരഭിയും സുഹാസിനിയിലൂടെ മികച്ച സംവിധായകനായി തിരഞ്ഞെടുത്ത രാജേഷ് തലച്ചിറ,വയലാർ മാധവൻ കുട്ടി,സീമ.ജി.നായർ എന്നിവർ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി. സംവിധായകൻ മധുപാൽ,ഡോ.പ്രമോദ് പയ്യന്നൂർ,നടൻ എം.ആർ.ഗോപകുമാർ,പ്രേംനസീർ സുഹൃത് സമിതി സംസ്ഥാന സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷ,ജ്യൂറി ചെയർമാൻ ബാലു കിരിയത്ത്,ജ്യൂറി അംഗങ്ങളായ അജയ് തുണ്ടത്തിൽ,സബീർ തിരുമല,വാഴമുട്ടം ചന്ദ്രബാബു,റഹീം പനവൂർ,പ്രസിഡന്റ് പനച്ചുമൂട് ഷാജഹാൻ തുടങ്ങിയവർ പങ്കെടുത്തു.