തിരുവനന്തപുരം : കേരള ലത്തീൻ കത്തോലിക്കാ ദിനാചരണത്തോടനുബന്ധിച്ചുള്ള പരിപാടികളുടെ ഭാഗമായി ഇന്ന് ഉച്ചയ്ക്ക് ഒന്നുമുതൽ നഗരത്തിൽ ഗതാഗത ക്രമീകരണം ഏർപ്പെടുത്തി.ചാക്ക ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ ആശാൻ സ്‌ക്വയർ ഭാഗത്തും മറ്റ് വാഹനങ്ങൾ അയ്യങ്കാളി ഹാൾ മുതൽ യൂണിവേഴ്സിറ്റി ബസ് സ്റ്റോപ്പ് വരെയുള്ള ഭാഗത്തും ആളുകളെ ഇറക്കണം.വലിയ വാഹനങ്ങൾ ചാക്ക ശംഖുംമുഖം റോഡിൽ ഇടതുവശത്തും ചെറിയ വാഹനങ്ങൾ ആശാൻ സ്‌ക്വയർ എ.കെ.ജി. ജംഗ്ഷൻ റോഡിൽ ഇടതുവശത്തും,ജനറൽ ആശുപത്രി എ.കെ.ജി. ജംഗ്ഷൻ റോഡിൽ ഇടതുവശത്തും പി.എം.ജി. ലാ കോളേജ് ജംഗ്ഷൻ റോഡിൽ ഇടതുവശത്തും പാർക്ക് ചെയ്യണമെന്ന് സിറ്റി പൊലീസ് അറിയിച്ചു. ഫോൺ 0471 2558731, 9497930055