accident

പാറശാല: അമിതവേഗതയിലെത്തിയ കാർ മറ്റൊരു കാറിലിടിച്ച് മറിഞ്ഞതിനെ തുടർന്ന് ഇരുകാറുകൾക്കുമിടയിൽ കുടുങ്ങിയ യുവതി അത്ഭുതകരമായി രക്ഷപ്പെട്ടു.പാറശാലയ്ക്ക് സമീപം ചെങ്കവിളയിലാണ് സംഭവം. അമിതവേഗതയിൽ ചെങ്കവിള ഭാഗത്ത് നിന്നും പാറശാലയിലേക്ക് വരികയായിരുന്ന കാർ റോഡിന്റെ എതിർവശത്ത് നിർത്തിയിട്ടിരുന്ന കാറിൽ ഇടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ കാർ തലകീഴായി മറിഞ്ഞു. ഈ സമയം ചെങ്കവിള ഭാഗത്തേക്ക് നടന്ന് വരികയായിരുന്ന സ്ത്രീ ഇരുകാറുകൾക്കുമിടയിൽപ്പെടുകയും അത്ഭുതകരമായി രക്ഷപ്പെടുകയുമായിരുന്നു.കഴിഞ്ഞ ദിവസം വൈകിട്ട് അതിർത്തി മേഖലയായ ചെങ്കവിളയിൽ റോഡിന്റെ വശം കേരളവും മറുവശം തമിഴ്‌നാടും ഉൾപ്പെടുന്ന ഭാഗത്തായിരുന്നു അപകടം. കളിയിക്കാവിള പൊലീസ് എത്തുന്നതിന് മുൻപെ ഇരുവിഭാഗവും തടിതപ്പി.

ഫോട്ടോ: അമിതവേഗത്തിലെത്തിയ കാർ എതിർവശത്ത് നിറുത്തിയിട്ടിരുന്ന കാറിനെ ഇടിച്ച് തലകീഴായി മറിഞ്ഞ നിലയിൽ