വർക്കല: പ്രവാസി വ്യവസായി ഡ്രീംസ് ബഷീറിന്റെ അകാല വിയോഗത്തിൽ ഇടവ പാലക്കാവ് ഭഗവതി ക്ഷേത്ര ഭരണസമിതി യോഗം ചേർന്ന് അനുശോചിച്ചു. മതസൗഹാർദ്ദത്തിന് പേരുകേട്ട ഇടവ പാലക്കാവ് ഭഗവതി ക്ഷേത്രത്തിലെ എല്ലാ കാര്യങ്ങളിലും ശ്രദ്ധാലുവും ഉത്സവം ഉൾപ്പെടെയുള്ളവ ഗംഭീരമാക്കുന്നതിനായി തന്റേതായ പങ്ക് വഹിക്കുകയും ചെയ്‌ത ബഷീറിന്റെ വിയോഗം ക്ഷേത്രത്തിന് തീരാനഷ്ടമാണെന്ന് യോഗം അനുസ്‌മരിച്ചു. ക്ഷേത്രം പ്രസിഡന്റ് സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സജിത് റോയി അനുസ്‌മരണ പ്രസംഗം നടത്തി.