വർക്കല: കരുതലും കൈത്താങ്ങും പദ്ധതിയുടെ ഭാഗമായി വർക്കല താലൂക്ക്തല പരാതി പരിഹാര അദാലത്ത് ഇന്ന് രാവിലെ 10ന് ശിവഗിരി ശ്രീനാരായണ കോളേജ് ഓഡിറ്റോറിയത്തിൽ നടക്കും. മന്ത്റി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. മന്ത്റി ജി.ആർ. അനിൽ പങ്കെടുക്കും. അഡ്വ.വി.ജോയി എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.
അടൂർപ്രകാശ് എം.പി,ഒ.എസ്.അംബിക എം.എൽ.എ,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ,വർക്കല നഗരസഭ ചെയർമാൻ കെ.എം.ലാജി,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സ്മിതാസുന്ദരേശൻ,ജില്ലാ കളക്ടർ അനുകുമാരി,ഡെപ്യൂട്ടി കളക്ടർ ചെറുപുഷ്പജ്യോതി എന്നിവരും പങ്കെടുക്കും. 526 അപേക്ഷകളാണ് ഇതുവരെ ലഭിച്ചിട്ടുളളത്. ഉച്ചയ്ക്ക് 3വരെ അദാലത്ത് തുടരും.