
മുടപുരം: വയനാടിനോട് നീതി കാണിക്കണമെന്ന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ട് സി.പി.ഐ സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച പ്രതിഷേധാഗ്നിയുടെ ഭാഗമായി മംഗലപുരം ലോക്കൽ കമ്മിറ്റി മുരുക്കുംപുഴയിൽ നടത്തിയ പ്രതിക്ഷേധാഗ്നിയും യോഗവും സി.പി.ഐ ചിറയിൻകീഴ് മണ്ഡലം അസി.സെക്രട്ടറി കോരാണി വിജു ഉദ്ഘാടനം ചെയ്തു. മണ്ഡലം കമ്മിറ്റി അംഗം കുടവൂർ രാജശേഖൻ നായർ അദ്ധ്യക്ഷത വഹിച്ചു. ലോക്കൽ കമ്മിറ്റി സെക്രട്ടറി സുനിൽ മുരുക്കുംപുഴ,പ്രതാപൻ,അപ്സരസോമൻ,സുശീലൻ,സുനിൽ കോട്ടക്കരി,ടൈറ്റസ്,രാജീവ് എന്നിവർ നേതൃത്വം നൽകി.