hi

കല്ലറ: എസ്.എൻ.ഡി.പി യോഗം സി.കേശവൻ സ്‌മാരക കല്ലറ യൂണിയനിലെ ശാഖാഭാരവാഹികളുടെ സംയുക്ത യോഗം ചെയർമാൻ പച്ചയിൽ സന്ദീപിന്റെ അദ്ധ്യക്ഷതയിൽ നടന്നു.

ശാഖകളിൽ വാർഷിക പൊതുയോഗങ്ങൾ നടത്താനും വനിതാ സംഘം,യൂത്ത്മൂവ്മെന്റ്,കുമാരി-കുമാര സംഘങ്ങൾ രൂപീകരിക്കുന്നതിനും തീരുമാനിച്ചു. യൂണിയൻ വനിതാസംഘം ചെയർപേഴ്സൺ ലാലിബാലൻ കൺവീനർ ലയ എന്നിവർ സംസാരിച്ചു. യൂണിയൻ കൺവീനർ ഡി.വിപിൻരാജ് സ്വാഗതവും കമ്മിറ്റി അംഗം അനീഷ്.എസ് നന്ദിയും പറഞ്ഞു.