ആറ്റിങ്ങൽ: മണമ്പൂർ നവകേരളം കലാസമിതിയുടെ സാഹിത്യാസ്വാദനക്കൂട്ടായ്‌മയായ സഹൃദയവേദിയുടെ 184ാമത് അദ്ധ്യായം സന്തോഷ് ഏച്ചിക്കാനത്തിന്റെ 'സിംഗപ്പൂർ' എന്ന കഥ ചർച്ച ചെയ്‌തു. ജയചന്ദ്രൻ പാലാംകോണം നയിച്ച ചർച്ചയിൽ ജി.പ്രഫുല്ലചന്ദ്രൻ,എസ്.മുഹമ്മദ് ഷാഫി,എസ്.അജിതൻ,ഡി.ഭാസി, ആർ.സെയിൻ,വി.പ്രദീപ് കുമാർ ( ലണ്ടൻ )എന്നിവർ പങ്കെടുത്തു. ഉമാദാസ് ഗുപ്ത,ഓംചേരി എൻ.എൻ.പിള്ള, മേഘനാഥൻ തുടങ്ങിയവരെ ബി.രതീഷ് കുമാർ അനുസ്‌മരിച്ചു. എസ്.സനിൽ,പാറപ്പുറത്ത് ജന്മശതാബ്ദി പ്രഭാഷണം നടത്തി. സന്തോഷ് ഏച്ചിക്കാനം സഹൃദയ വേദിക്ക് നൽകിയ വീഡിയോ സന്ദേശം പ്രദർശിപ്പിച്ചു.