
തിരുവനന്തപുരം: സാംസ്കാരിക വകുപ്പിന്റെ കീഴിൽ ആറന്മുള വാസ്തുവിദ്യാ ഗുരുകുലത്തിന്റെ ആഭിമുഖ്യത്തിൽ മണൽ ചിത്രകല പരിശീലന ക്ലാസ് ആരംഭിച്ചു. വാസ്തുവിദ്യ ഗുരുകുലം എക്‌സിക്യുട്ടിവ് ഡയറക്ടർ പി.എസ്.പ്രിയദർശൻ ഉദ്ഘാടനം ചെയ്തു. കൗൺസിലർ എം.ആർ.ഗോപൻ,ചിത്രകാരൻ കാരയ്ക്കമണ്ഡപം വിജയകുമാർ,ഷിബുരാജ്,കെ.പി.കൃഷ്ണപ്രസാദ് എന്നിവർ സംസാരിച്ചു.
മണൽ ചിത്രകാരൻ നേമം കൃഷ്ണൻനായർ അദ്ധ്യക്ഷത വഹിച്ചു. നേമം പുഷ്പരാജ്,രചന വേലപ്പൻ നായർ,അശോക് കുമാർ,കോ-ഓർഡിനേറ്റർ ഗോപകുമാർ എന്നിവർ പങ്കെടുത്തു. നേമത്ത് പ്രവർത്തിക്കുന്ന കേരള മണൽ ചിത്രകലാ കേന്ദ്രത്തിൽ സൗജന്യമായി ചിത്രരചന പഠിപ്പിക്കുന്നു.