ആറ്റിങ്ങൽ: സ്വിഗ്ഗി മാനേജ്മെന്റിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കും ചൂഷണങ്ങൾക്കുമെതിരെ ഇന്നുമുതൽ സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ പണിമുടക്കും.ഓർഡർ അസൈൻ ആകുന്നതു മുതൽ ഡെലിവറി ചെയ്യുന്നതു വരെയുള്ള ദൂരത്തിന്റെ ആദ്യ 3 കിലോമീറ്റർ 30 രൂപയും തുടർന്നുള്ള ഓരോ കിലോമീറ്ററിന് 10 രൂപയാക്കിയും നിശ്ചയിക്കുക,കമ്പനി ക്രൈറ്റീരിയ അനുസരിച്ച് മുഴുവൻ സമയവും ജോലി ചെയ്യുന്നവർക്ക് മിനിമം ഗ്യാരന്റി 1250 രൂപ നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്. പണിമുടക്ക് സമരം സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് ആർ.രാമു ഉദ്ഘാടനം ചെയ്യും. അഞ്ചുതെങ്ങ് സുരേന്ദ്രൻ,എം.മുരളി,ഹിഷാം ആലംകോട്,എസ്.മഹേഷ് കുമാർ,ഇല്യാസ് (ഐ.എൻ.ടി.യു.സി) തുടങ്ങിയവർ പങ്കെടുക്കും.