alfa

നെടുമങ്ങാട്: ജീവിതാന്ത്യം അന്തസ്സോടെയാകുക എന്നത് ഓരോ മനുഷ്യന്റെയും അവകാശമാണെന്നും അതിന് പാലിയേറ്റീവ് കെയർ സംവിധാനങ്ങളുടെ സഹായം കൂടിയേ തീരൂവെന്നും മന്ത്രി ജി.ആർ.അനിൽ പറഞ്ഞു. ആൽഫ പാലിയേറ്റീവ് കെയർ നെടുമങ്ങാട് സെന്റർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നെടുമങ്ങാട് കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിന് സമീപം ഇലങ്കത്തറ ഈസ്റ്റ് ബംഗ്ലാവിലെ ആൽഫ സെന്ററിൽ നടന്ന ചടങ്ങിൽ ആൽഫ പാലിയേറ്റീവ് കെയർ ചെയർമാൻ കെ.എം.നൂർദ്ദീൻ അദ്ധ്യക്ഷനായി.

നെടുമങ്ങാട് നഗരസഭാ ചെയർപേഴ്സൺ സി.എസ്.ശ്രീജ പാലിയേറ്റീവ് ഫിസിയോതെറാപ്പി വിഭാഗ ഉദ്ഘാടനം നിർവഹിച്ചു. ആൽഫ നെടുമങ്ങാട് സെന്റർ സെക്രട്ടറി സന്ധ്യ സുമേഷ് റിപ്പോർട്ട് അവതരിപ്പിച്ചു. അരുവിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.കല,വെള്ളനാട് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.രാജലക്ഷ്മി,ആനാട് പഞ്ചായത്ത് പ്രസിഡന്റ് എൻ.ശ്രീകല,കരകുളം പഞ്ചായത്ത് പ്രസിഡന്റ് യു.ലേഖ റാണി,ടൗൺ വാർഡ് കൗൺസിലർ സിന്ധു കൃഷ്ണകുമാർ,രാജന റാവുത്തർ,ആൽഫ കമ്യൂണിറ്റി ഡയറക്ടർ സുരേഷ് ശ്രീധരൻ,ഡോ.രേവതി, വിഷൻ 2030 തിരുവനന്തപുരം ജില്ലാ ഡയറക്ടർ ഉണ്ണി പുളിമൂട്ടിൽ, എസ്.എ.പി.സി.സ്റ്റേറ്റ് കോ-ഓർഡിനേറ്റർ വിജിൻ വിത്സൻ, ആൽഫ പ്രസിഡന്റ് ബി.എസ്.ബൈജു, ട്രഷറർ അലി.എസ്. മുണ്ടേല എന്നിവർ സംസാരിച്ചു.