
പൂവാർ:ചപ്പാത്ത് -അമ്പലത്തുമൂല റോഡിന്റെ ശോചനീയാവസ്ഥ, പി.ഡബ്ലിയു.ഡിയുടെ അനാസ്ഥ, കോവളം മണ്ഡലത്തിനോട് കാണിക്കുന്ന സർക്കാർ അവഗണനയ്ക്കുമെതിരെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ചപ്പാത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനകീയ കൂട്ടായ്മയും പ്രതിഷേധ ധർണയും സംഘടിപ്പിച്ചു. ചപ്പാത്ത് ജംഗ്ഷനിൽ സംഘടിപ്പിച്ച ധർണ എം.വിൻസെന്റ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചപ്പാത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പുന്നക്കുളം ബിനു അദ്ധ്യക്ഷനായി. കെ.പി.സി.സി അംഗം വിൻസെന്റ് ഡി.പോൾ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഉച്ചക്കട സുരേഷ്, ചൊവ്വര വാർഡ് മെമ്പർ ചൊവ്വര രാജൻ, ചപ്പാത്ത് വാർഡ് മെമ്പർ പ്രവീൺകുമാർ എന്നിവർ സംസാരിച്ചു.