1

നെയ്യാറ്റിൻകര: നഗരസഭയിൽ ഗ്യാസ് ക്രിമറ്റോറിയം യാഥാർത്ഥ്യമാകുന്നതായി നഗരസഭ ചെയർമാൻ പി.കെ രാജ്മോഹൻ. നെയ്യാറ്റിൻകര നിവാസികളുടെ ഏറെക്കാലത്തെ സ്വപ്നമായിരുന്നു നഗരസഭയ്ക്ക് സ്വന്തമായൊരു ക്രിമറ്റോറിയമെന്നത്. നഗരസഭയിലെ പ്ലാവിള വാർഡിൽ മലഞ്ചാടി മലയിലെ കടുവാ കുഴിയിൽ കഴിഞ്ഞദിവസം കെ.ആൻസലൻ എം.എൽ.എ കല്ലിടൽ കർമ്മം നിർവഹിച്ചു.തുടർപ്രവർത്തനങ്ങൾ

ശരവേഗത്തിൽ തുടരുമെന്ന് ചെയർമാൻ കേരളകൗമുദിയോട് പറഞ്ഞു. ഒന്നരക്കോടിയോളം രൂപ ചെലവിട്ട് നിർമ്മാണം പൂർത്തിയാക്കാനാണ് തീരുമാനം. ഒരു കോടി രൂപയ്ക്കടുത്ത് നിർമ്മാണ പ്രവൃത്തികൾക്കും അരക്കോടിയോളം രൂപ ഗ്യാസ് ക്രിമറ്റോറിയത്തിനും ചെലവാകും.നടപ്പ് സാമ്പത്തിക വർഷത്തിലെ പദ്ധതി വിഹിതത്തിൽ ക്രിമറ്റോറിയം നിർമ്മിക്കാനുള്ള ഫണ്ട് വകയിരുത്തി.