ശിവഗിരി : 92-ാമത് ശിവഗിരി തീർത്ഥാടനമഹാമഹത്തിന്റെ ഭാഗമായി 21നു രാവിലെ 10ന് ശിവഗിരി മഠത്തിൽ സംഘടിപ്പിക്കുന്ന ശ്രീനാരായണ പ്രസ്ഥാനനേതൃസംഗമത്തിൽ പ്രാദേശിക തലത്തിൽ പ്രവർത്തിക്കുന്ന എല്ലാ ഗുരുദേവപ്രസ്ഥാനങ്ങളുടെ ഭാരവാഹികളെയും പ്രവർത്തകരെയും ശിവഗിരി മഠം ക്ഷണിക്കുന്നു. ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ കൂട്ടായ്മ എന്ന നിലയിൽ സെപ്തംബറിൽ നടന്ന പ്രവാസി സംഗമത്തിന്റെ തുടർച്ചയാണ് 21ന് നടക്കുന്ന സമ്മേളനം.
ഇന്ത്യയിലാകമാനവും കേരളത്തിലെ പ്രാദേശിക തലത്തിലുമുള്ള ഗുരുദേവ പ്രസ്ഥാനങ്ങളുടെ കൂട്ടായ്മയെന്ന നിലയിലാണ് സംഗമം. 21ന് ശ്രീനാരായണ പ്രസ്ഥാന സംഗമവും 22ന് ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ ശ്രീനാരായണ പ്രസ്ഥാനങ്ങളുമായി ചേർന്ന് പ്രവർത്തിക്കുന്ന സംഘടനകളുടെ കൂട്ടായ്മയുമാണ് നടത്തുക. ഗുരുദേവഭക്തരും സംഘടനാപ്രവർത്തകരും പങ്കെടുക്കണം.
വിവരങ്ങൾക്ക് : 8086639758, 9048455332