criminal

തിരുവനന്തപുരം:കേരള ക്രിമിനൽ ജുഡിഷ്യൽ സ്റ്റാഫ് അസോസിയേഷന്റെ 22-ാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള സ്വാഗതസംഘ രൂപീകരണം വഞ്ചിയൂർ സൈനിക ഹാളിൽ നടന്നു. സംസ്ഥാന പ്രസിഡന്റ് എം.ബാലസുബ്രഹ്മണ്യം യോഗം ഉദ്ഘാടനം ചെയ്തു.

ജില്ലാ പ്രസിഡന്റ് നിഷാന്തിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ 51 അംഗങ്ങൾ ഉൾപ്പെട്ട സ്വാഗതസംഘം രൂപീകരിച്ചു. എം.എൽ.എമാരായ വി.കെ.പ്രശാന്ത്,എം.വിൻസെന്റ് എന്നിവരെ രക്ഷാധികാരികളായും കെ.പി.ജയചന്ദ്രനെ (അഡിഷണൽ അഡ്വക്കേറ്റ് ജനറൽ കേരള ) ചെയർമാനായും സജുകൃഷ്ണനെ ജനറൽ കൺവീനറായും തിരഞ്ഞെടുത്തു.

യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി സി.ആർ.രാജേന്ദ്രൻ,സംസ്ഥാന ട്രഷറർ ഗിരീഷ് ഇടമറുക്,മേഖലാ സെക്രട്ടറിമാരായ മനു പുരുഷോത്തമൻ (പാലക്കാട്‌),അജിത് (കൊല്ലം),​തിരുവനന്തപുരം ജില്ലാ സെക്രട്ടറി എസ്.വിപിൻ എന്നിവർ പങ്കെടുത്തു.