
തിരുവനന്തപുരം: രാത്രി ഡ്രൈവിംഗിനിടെ ഡ്രൈവർ ഉറങ്ങിപ്പോകുന്നതാണ് മിക്ക അപകടങ്ങൾക്കും കാരണം. രാത്രിയിൽ അപകടനിരക്ക് കുറവാണെങ്കിലും പകലിനെ അപേക്ഷിച്ച് മരണനിരക്ക് കൂടുതലാണ്.
രാത്രി വാഹനം ഓടിക്കുന്നവർക്ക് വഴിയിൽ ചുക്കുകാപ്പി കൊടുക്കുന്ന പദ്ധതി പൊലീസ് നടപ്പിലാക്കിയിരുന്നു. പെട്ടെന്ന് അത് നിലച്ചു. പാതിരാത്രി കഴിയുമ്പോൾ പ്രധാന സ്ഥലങ്ങളിൽ പോലും പൊലീസ്, എം.വി.ഡി നീരീക്ഷണമില്ലാതായി. പെറ്റി ചുമത്തി വരുമാനം വർദ്ധിപ്പിക്കുന്നതിനപ്പുറം റോഡ് സുരക്ഷയുടെ കാര്യത്തിൽ ബന്ധപ്പെട്ട വകുപ്പുകൾക്ക് ശ്രദ്ധയില്ലാതായി.
അപകടപ്പാതയാകുന്നതിന് കാരണങ്ങൾ
എം.സി റോഡ് ഉൾപ്പെടെയുള്ള പ്രധാന പാതകളിൽ പോലും ഡിവൈഡറുകളില്ല
റോഡുകളിലെ അനധികൃതമായ കൈയ്യേറ്റം
രാത്രിയിൽ ഡ്രൈവർമാർക്ക് വാഹനമൊതുക്കി വിശ്രമിക്കാനുള്ള സ്ഥലമില്ല
അശാസ്ത്രീയമായ റോഡ് നിർമ്മാണം
ശരിയായ മുന്നറിയിപ്പ് സംവിധാനങ്ങളുടെ അഭാവം