
നെടുമങ്ങാട്: വിനോബാഭാവെയുടെ ശിഷ്യയും ഭൂദാന പ്രസ്ഥാനത്തിന്റെ അമരക്കാരിയും തൊളിക്കോട് വിനോബാനികേതൻ സ്ഥാപകയുമായ പരിവ്രാജിക എ.കെ.രാജമ്മയുടെ ഒന്നാം സമാധി വാർഷികത്തിൽ സമൂഹപ്രാർത്ഥനയും പുഷ്പാർച്ചനയുമായി നാട്ടൊരുമ.
അമ്മയുടെ ദത്തുമക്കളും അന്തേവാസികളുമടക്കം നിരവധിപേർ ശ്രദ്ധാഞ്ജലി അർപ്പിച്ചു. ആശ്രമവളപ്പിൽ നടന്ന അനുസ്‌മരണ യോഗം അഡ്വ.ജി.സ്റ്റീഫൻ എം.എൽ.എ ഉദ്‌ഘാടനം ചെയ്‌തു. നികേതൻ പ്രസിഡന്റ് ബിന്ദു രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഉപദേശക സമിതി ചെയർമാൻ ഡോ.ബി.എസ്.ബാലചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി.
സെക്രട്ടറി കെ.ജി.ബാബുരാജ്,പങ്കജാക്ഷൻ ശാന്തിഗ്രാം,ഡോ.ജേക്കബ് പുളിക്കൻ,ആർക്കിടെക്റ്റ് ജി.ശങ്കർ,ആന്റണി കുന്നത്ത്, അഡ്വ.ഹരീന്ദ്രനാഥ്,പനയ്‌ക്കോട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം.എസ്.പ്രേംകുമാർ,ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ലിജുകുമാർ,മെമ്പർ തച്ചൻകോട് വേണുഗോപാൽ,വിനോബാനികേതൻ ഡയറക്ടർമാരായ രാമഹരി,ക്രിസ്തുഹരി തുടങ്ങിയവർ സംസാരിച്ചു.