ശിവഗിരി : 92 -ാമത് ശിവഗിരി തീർത്ഥാടന മഹാമഹത്തോടനുബന്ധിച്ച് മഹാകവി കുമാരനാശാൻ ദേഹവിയോഗ ശതാബ്ദി സമ്മേളനം ഇന്ന് നടക്കും. തീർത്ഥാടന കമ്മിറ്റി സെക്രട്ടറി സ്വാമി ഋതംഭരാനന്ദയുടെ അദ്ധ്യക്ഷതയിൽ മലയാളം മിഷൻ ഡയറക്ടർ മുരുകൻ കാട്ടാക്കട ഉദ്‌ഘാടനം ചെയ്യും.

ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ആമുഖ പ്രഭാഷണം നടത്തും. വർക്കല എസ് .എൻ.കോളേജ് മലയാളം വകുപ്പ് മേധാവി സോ .സിനി ,മാദ്ധ്യമപ്രവർത്തകൻ പി.ശ്രീകുമാർ, ഗുരുധർമ്മ പ്രചാരണ സഭ പി.ആർ.ഒ പ്രൊഫ. സനൽ കുമാർ,കൊല്ലം ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അനിൽ എസ് .കല്ലേലിഭാഗം എന്നിവർ സംസാരിക്കും.ആശാൻ സ്‌മാരക അവാർഡ് നേടിയ എൻ.എസ്. സുമേഷ് കൃഷ്ണനെ അനുമോദിക്കും.സ്വാമി അവ്യയാനന്ദ സ്വാഗതവും വെട്ടൂർ ശശി നന്ദിയും പറയും. രാവിലെ മഹാസമാധി പീഠത്തിൽ തിരു അവതാര മുഹൂർത്ത പ്രാർത്ഥനയും 8.30 ന് വർക്കല ജി. മനോഹർ കുമാരനാശാൻ കൃതികൾ ആലപിക്കും. ഉച്ചയ്ക്ക് 2 ന് കവിതാ രചനാ മത്സരവും നടക്കും.

ശ്രീനാരായണ പ്രസ്ഥാനം

നേതൃസംഗമം 21 നും 22 നും

21 നു രാവിലെ 10 ന് ശിവഗിരി മഠത്തിൽ നടക്കുന്ന ശ്രീനാരായണ പ്രസ്ഥാന നേതൃസംഗമത്തിൽ പ്രാദേശിക തലത്തിൽ പ്രവർത്തിക്കുന്ന ഗുരുദേവപ്രസ്ഥാനങ്ങളുടെ ഭാരവാഹികളും പ്രവർത്തകരും പങ്കെടുക്കണമെന്ന് ശിവഗിരി മഠം അറിയിച്ചു. സെപ്റ്റംബറിൽ നടന്ന ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ കൂട്ടായ്മയായ പ്രവാസി സംഗമത്തിന്റെ തുടർച്ചയാണിത്.ഇന്ത്യയിലാകമാനവും കേരളത്തിലെ പ്രാദേശിക തലത്തിലുമുള്ള ഗുരുദേവ പ്രസ്ഥാനങ്ങളുടെ കൂട്ടായ്മയെന്ന നിലയിലാണ് സംഗമം. 21നു ശ്രീനാരായണ പ്രസ്ഥാന സംഗമവും 22 നു ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ ശ്രീനാരായണ പ്രസ്ഥാനങ്ങളുമായി ചേർന്ന് പ്രവർത്തിക്കുന്ന സംഘടനകളുടെയും കൂട്ടായ്മയാണ് നടത്തുക. ഗുരുദേവഭക്തരും സംഘടനാപ്രവർത്തകരും പങ്കെടുക്കണം. വിവരങ്ങൾക്ക് : 8086639758, 9048455332