
തിരുവനന്തപുരം: വയനാട്ടിലെ കേന്ദ്ര അവഗണനയിൽ ആദ്യം പ്രതിഷേധിച്ചത് പ്രതിപക്ഷമാണെന്നും കേന്ദ്രത്തിനെതിരെ പ്രതിപക്ഷം മിണ്ടുന്നില്ലെന്നു പറയുന്ന മന്ത്രി രാജേഷ് ഈ ഗ്രഹത്തിലല്ലേ ജീവിക്കുന്നതെന്നും. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. . കേന്ദ്രം അവഗണിക്കുന്നുവെന്ന് മുഖ്യമന്ത്രി പറയുന്നതിനും എത്രയോ ദിവസങ്ങൾക്ക് മുൻപ് പ്രതിപക്ഷം അത് പറഞ്ഞതാണ്. ഹെലികോപ്ടറിനുള്ള പണം നൽകണമെന്ന് പറഞ്ഞപ്പോഴും പ്രതിപക്ഷം അതിനെ എതിർത്തു. പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിലാണ് കേരളത്തിലെ എം.പിമാർ കേന്ദ്ര ആഭ്യന്തരമന്ത്രിയെ കണ്ടത്. ശശി തരൂർ ഉൾപ്പെടെയുള്ളവരാണ് വയനാട്ടിലെ നീതികേടിനെ കുറിച്ച് പാർലമെന്റിൽ പറഞ്ഞത്. കേന്ദ്ര അവഗണനയ്‌ക്കെതിരെ എൽ.ഡി.എഫിനൊപ്പം സമരം ചെയ്യുന്നതിനെക്കുറിച്ച് മൂന്നു തവണ ആലോചിക്കേണ്ടി വരും. സ്വന്തമായി സമരം ചെയ്യാനുള്ള ത്രാണി യു.ഡി.എഫിനുണ്ട്. .ട്യൂഷൻ സ്ഥാപനങ്ങൾക്കു വേണ്ടി ചോദ്യ പേപ്പർ ചോർത്തിയത് സി.പി.എം സംഘടനയിലെ അദ്ധ്യാപകരാണെന്നും .സതീശൻ പറഞ്ഞു.