തിരുവനന്തപുരം: ഭാരതിയ രാജ്യ പെൻഷണേഴ്സ് മഹാസംഘ് ജില്ലാ ഓഫീസ് വെള്ളായണിയിൽ അഖിലേന്ത്യ പ്രസിഡന്റ് സി.എച്ച് സുരേഷ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ആർ.കേശവൻ നായർ,ബി.ജെ.പി സംസ്ഥാന സെക്രട്ടറി എസ്.സുരേഷ്, ജില്ലാ പ്രസി‌ഡന്റ് എം.വേണുഗോപാൽ,ജില്ലാ സെക്രട്ടറി എസ്.ശിവൻകുട്ടി നായർ തുടങ്ങിയവർ പങ്കെടുത്തു.

തുടർന്ന് പുതിയ സംസ്ഥാന ഭാരവാഹികളായി ആർ.കേശവൻ നായർ (പ്രസിഡന്റ്),എം.വിജയകുമാരൻ നായർ, പി.കെ.രഘുവർമ്മ (രക്ഷാധികാരികൾ),കെ.വി.പിള്ള (വർക്കിംഗ് പ്രസിഡന്റ്), കെ.പി.രാമചന്ദ്രൻനായർ (വൈസ് പ്രസിഡന്റ്), എം.വിജയകുമാർ, രവീന്ദ്രൻ (ജനറൽ സെക്രട്ടറിമാർ), പി.എസ്.അനിൽകുമാർ, പ്രകാശൻ, സനൽകുമാർ (സെക്രട്ടറിമാർ),ബാലചന്ദ്രൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.