തിരുവനന്തപുരം: വഞ്ചിയൂർ കോടതികളിലും മറ്റ് നാല് താലൂക്കുകളിലും ദേശീയ ലോക് അദാലത്ത് സംഘടിപ്പിച്ചു. ചെയർമാനും പ്രിൻസിപ്പൽ ജില്ലാ ജഡ്ജിയുമായ എസ്.നസീറ ഉദ്ഘാടനം ചെയ്തു. ജില്ലാ ലീഗൽ സർവീസസ് അതോറിട്ടി സെക്രട്ടറിയും സീനിയർ സിവിൽ ജഡ്ജിയുമായ എസ്.ഷംനാദ് അദ്ധ്യക്ഷനായി. ജില്ലാ ജഡ്ജിമാരായ കെ.പി.അനിൽകുമാർ,എം.പി.ഷിബു,കെ.സോമൻ,ജോസ് സിറിൽ,ജി.രാജേഷ്,പ്രിയ ചന്ദ്,കെ.വിഷ്ണു,സബ് ജഡ‌്ജ് ജി.അനൂറ്റി തോമസ്,മജിസ്ട്രേറ്റുമാരായ ശ്രീലക്ഷ്മി സൂസൻ സോണറ്റ് എന്നിവർ സംസാരിച്ചു. അദാലത്തിൽ 6637 കേസുകൾ തീർപ്പായി. ജില്ലയിലെ ഇരുപത് മജിസ്‌ട്രേറ്റ് കോടതികളിൽ നടന്ന പെറ്റികേസുകൾക്കായുള്ള സ്‌പെഷ്യൽ സിറ്റിങ്ങിൽ രണ്ടായിരം കേസുകൾ തീർപ്പാക്കി.