പുലർച്ചെ 4.30ന് പർണ്ണശാലയിൽ ശാന്തിഹവനം, 5ന് ശാരദാമഠത്തിൽ വിശേഷാൽ പൂജ , 5.30ന് മഹാസമാധിപീഠത്തിൽ വിശേഷാൽ ഗുരുപൂജ, 6ന് തിരു അവതാര മുഹൂർത്ത പ്രാർത്ഥന.
സമ്മേളനവേദിയിൽ
രാവിലെ 9ന് ഗുരുദേവകൃതി പാരായണം. 10ന് ഗുരുധർമ്മ പ്രബോധനം. അദ്ധ്യക്ഷൻ: ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ട്രഷറർ സ്വാമി ശാരദാനന്ദ. മുഖ്യപ്രഭാഷണം: ഗുരുധർമ്മ പ്രചാരണസഭ കോട്ടയം ജില്ല പ്രസിഡന്റ് സോഫി വാസുദേവൻ. ശ്രീനാരായണഗുരു വിശ്വസംസ്കാരഭവൻ സെക്രട്ടറി സ്വാമി ശങ്കരാനന്ദ സ്വാഗതവും ഗുരുധർമ്മ പ്രചാരണസഭ തിരുവനന്തപുരം ജില്ല പ്രസിഡന്റ് പ്രൊഫ. സുശീല നന്ദിയും പറയും.