കഴക്കൂട്ടം: വളർത്തുനായയെ അഴിച്ചുവിട്ട് ഗൃഹനാഥനെ കടിപ്പിക്കുകയും കുപ്പിയിൽ പെട്രോളുമായെത്തി വീടിന് മുന്നിൽ തീയിട്ട് വീട്ടുകാരെ ഭീഷണിപ്പെടുത്തുകയും ചെയ്‌ത സംഭവത്തിൽ പ്രതിയായ കമ്രാൻ എന്ന സമീറിനായി പൊലീസ് അന്വേഷണം ഊർജിതമാക്കി.

ശനിയാഴ്ച വൈകിട്ട് നാലോടെ കഠിനംകുളം ചിറയ്ക്കലിലായിരുന്നു സംഭവം. കഠിനംകുളം സ്റ്രേഷനിലെ റൗഡി ലിസ്റ്രിൽപ്പെട്ട പ്രതിയാണ് സമീർ. ചിറയ്‌ക്കലിലെ സംഭവത്തിനുശേഷം അന്യ സംസ്ഥാന തൊഴിലാളിയെയും തെരുവുനായയെ കൊണ്ട് കടിപ്പിച്ചു. കാലിന് പരിക്കേറ്റ ഇരുവരും ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.