kerala-police

തിരുവനന്തപുരം: സംസ്ഥാനത്ത് റോഡപകടങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ പൊലീസ് ഉന്നതല യോഗം ഇന്ന് നടക്കും. ഉച്ചയ്ക്ക് ഒന്നിനാണ് യോഗം. ഡി.ജി.പിയുടെ നിർദ്ദേശനുസരണം എ.ഡി.ജി.പി മനോജ് എബ്രഹമാണ് യോഗം ഓൺലൈനായി വിളിച്ചിരിക്കുന്നത്. റേഞ്ച് ഐ.ജിമാർ, ഡി.ഐ.ജിമാർ, ജില്ലാ പൊലീസ് മേധാവിമാർ, സിറ്റി പൊലീസ് കമ്മീഷണർമാർ, റൂറൽ എസ്.പിമാ‌ർ എന്നിവർ പങ്കെടുക്കും. റോഡപകടങ്ങൾ കുറയ്ക്കാനും കൂടുതൽ പരിശോധന നടത്താനുമുള്ള നടപടികളും യോഗത്തിൽ ചർച്ചയാകും.